Connect with us

NATIONAL

ഡൽഹിയിലെ ഹോട്ടലിലെ  തീപിടിത്തത്തിൽ 21 പേർക്ക് ദാരുണാന്ത്യം, 11 പേർ ക്ക് പൊള്ളലേറ്റു

Published

on



ന്യൂഡൽഹി : ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ മരണം  21ആയി . 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്നാണ് വിവരം. ഇന്നു രാവിലെ മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് ദുരന്തമുണ്ടായത്.

അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽനിന്ന് കനത്ത പുകയും തീജ്വാലകളും ഉയർന്നു. 8.50 നാണ് തീപിടിത്തമുണ്ടായതെന്നും വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് ഉണ്ടായിരുന്നതായാണ്കെട്ടിടത്തിൽ 45 പേരോളം വിവരം. ഇവരിൽ ചിലർ രക്ഷപ്പെടാൻ മുകൾനിലയിൽനിന്നു താഴേക്കു ചാടിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല

Continue Reading