Connect with us

NATIONAL

തിരുപ്പതിയിൽ മരുന്ന് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. പത്തോളം പേർക്ക്  പരിക്ക്

Published

on


തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്‌കെയർ എന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാൻ്റിലാണ് സ്ഫോടനം നടന്നത്. സ്‌‌ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക മൂടി. അപകടവിവരം അറിഞ്ഞയുടൻ ശ്രീ സിറ്റി പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading