Connect with us

NATIONAL

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള  ബിൽ ഇന്ന് പരിഗണിക്കും

Published

on

ന്യൂഡൽഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് പരിഗണിക്കും. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയ ബില്ലിനൊപ്പം സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരും.

മുൻപ് ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെയായിരിക്കും പുതിയ ബിൽ സഭയിലെത്തുക. സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി പ്രതിപക്ഷ ചേരിയിലുള്ള ചില പാർട്ടികളെയും കൂടു പിടിച്ചിട്ടുണ്ട് .

Continue Reading