Connect with us

Crime

കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി

Published

on

തൃശൂർ : രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. രണ്ടര വയസും നാലര വയസും ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്.
കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് അവശനായ ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്നയാളാണ് ഷിഹാബ്.

Continue Reading