Connect with us

Crime

വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്

Published

on


മലപ്പുറം :താനൂരിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് മലപ്പുറം ഡിഡിഇ.

സ്‌കൂള്‍ ബസില്‍ കുട്ടികളെ സഹായിക്കാന്‍ കാലങ്ങളായി ആരുമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിന് ഇടയില്‍ എതിര്‍വശത്ത് നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്.

താനൂര്‍ നന്നമ്പ്ര എസ് എന്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഫ്ന ഷെറിന്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. സ്‌കൂള്‍ ബസിന് പിന്നിലൂടെയാണ് ഷഫ്ന റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഫ്നയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading