Connect with us

Crime

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ പ്രചരിപ്പിച്ചു, ഇളവനുവദിക്കരുതെന്ന്: കേരളം സുപ്രീംകോടതിയില്‍

Published

on


    
ന്യൂഡല്‍ഹി :ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ കേരളം സത്യവാങ്മൂലം നല്‍കി.
ജാമ്യവ്യവസ്ഥ രഹ്ന പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
ഹര്‍ഷദ് വി.ഹമീദ് ആണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ച രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നല്‍കുകയുമായിരുന്നു. ഈ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Continue Reading