Connect with us

HEALTH

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് എംകെ മുനീര്‍

Published

on

കോഴിക്കോട്: എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് എംകെ മുനീര്‍ എംഎല്‍എ. ഇന്നലെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയമുള്ളവരെ,
എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
എന്റെ ആന്‍ജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവില്‍ നിന്ന് ഇപ്പോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അല്‍പകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂലമുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് ചികിത്സനേടിയതെങ്കിലും രക്തസമ്മര്‍ദം കുറയുകയും ബ്ലഡ് ഷുഗര്‍ വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീട് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Continue Reading