Crime
യുവതിയേയും രണ്ടുയുവാക്കളേയും മയക്കുമരുന്നുമായി പൊലീസ് പിടികൂടി

കൊച്ചി: ഇടുക്കി അടിമാലി സ്വദേശികളായ യുവതിയേയും രണ്ടുയുവാക്കളേയും മയക്കുമരുന്നുമായി കൊച്ചി സിറ്റി പൊലീസ് പിടികൂടി. അടിമാലി ആനച്ചാൽ വെല്ലിയംകുന്നേൽ അഭിരാം (20), വെള്ളയം തന്റടിയിൽ അബിൻ (18), അടിമാലി പാറയിൽ അനു ലക്ഷ്മി (18) എന്നിവരെയാണ് 122 ഗ്രാം എം.ഡി.എം.എയുമായി കലൂർ ആസാദ് റോഡിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.മൂന്ന് ദിവസം മുൻപ് തലസ്ഥാനത്ത് യുവതിയെ വെട്ടിക്കൊന്നയാൾ ജയിലിൽ മരിച്ച നിലയിൽ
സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസും കൊച്ചി സിറ്റി പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധസേനയും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.