Connect with us

Crime

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Published

on

.

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സ്വത്ത് കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉയർത്തി. 

കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ അലംഭാവം പാടില്ലെന്നും സ്വത്ത് കണ്ടുകെട്ടല്‍  ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറിയോടു കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു.

അതേസമയം സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം ഉണ്ടായത്. നിരവധി കെഎസ്‍ആർടിസി ബസുകളാണു അക്രമികൾ തകർത്തത്. തുടർന്ന് നൂറുകണക്കിനു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Continue Reading