Connect with us

KERALA

കെ റെയില്‍ പ്രക്ഷോഭ മാതൃകയില്‍ ബഫര്‍ സോണിലും സമരം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Published

on

കെ റെയില്‍ പ്രക്ഷോഭ മാതൃകയില്‍ ബഫര്‍ സോണിലും സമരം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം.ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ റെയില്‍ പ്രക്ഷോഭ മാതൃകയില്‍ ബഫര്‍ സോണിലും സമരമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കെപിസിസി നേതൃ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ച് ആദ്യഘട്ട പ്രക്ഷോഭം നടത്തും.

വിവാദം പുകയുന്നതിനിടെ ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തത വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഉപഗ്രഹ സര്‍വേയുടെ പിന്നില്‍ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading