Connect with us

Crime

ലഹരിവിരുദ്ധ ക്യാംപെയിനിടെ മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി

Published

on

തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്‍റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.

ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചു. ഇന്ന് ചേർന്ന തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. 

Continue Reading