NATIONAL
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി . ഒരാളുടെ നില ഗുരുതരം

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ രാത്രി പതിനൊന്നര മണിയോടെ ഇടുക്കി കുമളി-കമ്പം പാതയിൽ വച്ച് കൊക്കയിലേയ്ക്ക് മറിഞ്ഞത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ഡിൻഡിഗൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിന് മുകളിലേയ്ക്കാണ് കാർ വീണത്. പാലത്തിൽ ഇടിച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴ് വയസുകാരനായ ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി വന്ന മറ്റൊരു വാഹനത്തിൽ കുട്ടിയെ കുമളിയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുമളി പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തമിഴ്നാട് പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.ഗുരുതരമായി പരിക്കേറ്റ ഏഴുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും