HEALTH
രാജ്യത്ത് 24 മണിക്കൂറിനിടെ 201 പുതിയ കൊവിഡ് കേസുകള്‍. ജാഗ്രത ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 201 പുതിയ കൊവിഡ് കേസുകള്‍. ഇപ്പോൾ ആകെ 3397 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്.
രാജ്യത്ത് ഇതുവരെ 4.46 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,30,891 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 97 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 1,36,315 ടെസ്റ്റുകള്‍ നടത്തിയായി ആരോഗ്യമന്ത്രാലയം പറഞ്ഞു.
ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ഇന്നു മുതൽ വിമാനതാവളങ്ങളിൽ കൊവിഡ് പരിശോധന നടത്താനാണ് കേന്ദ്ര തീരുമാനം