KERALA
ഇ.പി ജയരാജൻ പാർട്ടി പദവികൾ ഒഴിയുന്നു
തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധത അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും ജയരാജൻ അറിയിച്ചതായാണ് വിവരം. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായി അദ്ദേഹം പറയുന്നത്.
പാർട്ടി നേതൃസ്ഥാനത്തേക്ക് എം.വി ഗോവിന്ദൻ വന്നപ്പോൾ മുതൽതന്നെ ജയരാജന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളും അദ്ദേഹത്തിന് നേരെ വന്നത്.. ഈ ഘട്ടത്തിലാണ് എൽ.ഡി.എഫ്. കൺവീനർ സ്ഥാനം അടക്കമുള്ള പദവികൾ ഒഴിയാൻ താൻ സന്നദ്ധനാണ് എന്ന കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
