Connect with us

Crime

മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Published

on

നഡിയാദ്:മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ്. ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഏഴു പേര്‍ക്കെതിരേ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബിഎസ്.എഫ് ജവാനായ മെല്‍ജിഭായ് വഗേലയാണ് കൊല്ലപ്പെട്ടത്. മകളുടെ അശ്ലീല ദൃശ്യങ്ങള്‍ 15-കാരന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെപ്പറ്റി ചോദിക്കാന്‍ ചെന്നതാണ് വഗേല. ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കും അനന്തരവനും ഒപ്പമാണ് പോയത്. പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

 ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയില്‍ മരിച്ചു. ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠിയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്‌ വഗേലയും കുടുംബവും പ്രതിയുടെ വീട്ടിലെത്തി രക്ഷകര്‍ത്താക്കളോട് ഇക്കാര്യം സംസാരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മോശമായാണ് ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംസാരിച്ചത്. ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ഇതിനിടെയാണ് പ്രതിയുടെ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് വഗേലയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

Continue Reading