Crime
എം.എം മണിയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

രാജക്കാട്: എം.എം മണി എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. കുഞ്ചിത്തണ്ണി മാട്ടയില്‍ അരുണാണിനെതിരെയാണ് കേസെടുത്തത്.
ഇടുക്കി രാജാക്കാടു വെച്ചാണ് സംഭവം. എം.എല്‍എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനത്തിനു കാരണം. വാഹനം തടഞ്ഞു നിര്‍ത്തി അരുൺ എം.എം. മണിയ്ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എം.എല്‍.എയുടെ ഗണ്‍മാന്‍റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്തു.