KERALA
ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍

ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഈ വിഷയത്തിൽ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്.
അതേസമയം വിവദങ്ങൾ മുറുകുന്നതിനിടെ ആദ്യമായി കണ്ണൂരിലെ പൊതു പരിപാടിയിൽ ഇപി ജയരാജന്‍ പങ്കെടുത്തു. വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെറുചിരി മാത്രമായിരുന്നു ഇപിയുടെ പ്രതികരണം.
സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പരിപാടിയിലാണ് ഇപി ജയരാജന്‍ പങ്കെടുക്കാനെത്തിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്.