Connect with us

KERALA

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി.ജയരാജൻ പങ്കെടുത്ത് വിവാദത്തിന് മറുപടി നൽകും

Published

on

തിരുവനന്തപുരം : വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ
പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജയരാജൻ മറുപടി നൽകുമെന്നാണ് വിവരം. റിസോർട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.

ഒക്ടോബർ ആറ് മുതൽ  ഇ.പി.ജയരാജന്‍ അവധിയിൽ പോകുകയായിരുന്നു. ചികിൽസയ്ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ അവധി നീട്ടി. ഇതിനിടയിൽ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുത്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് വിശദീകരണം നൽകാന്‍ കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. പി.ജയരാജൻ ആരോപണം ഉന്നയിക്കുമ്പോൾ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പിബി നിലപാടും കണക്കിലെടുത്ത് തുടർനടപടികൾ സ്വീകരിക്കും. പാർട്ടി പരിപാടികളിൽനിന്ന് ഇ.പി.ജയരാജൻ വിട്ടുനിൽക്കുന്നതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അതൃപ്തിയുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇവർ ജയരാജനോട്
ആവശ്യപ്പെട്ടിരുന്നു.

Continue Reading