KERALA
ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. ആന്റണിയെ പിന്തുണച്ച് ചെന്നിത്തല
ന്യൂഡൽഹി: എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്റണിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല പറഞ്ഞു. കുറിതൊട്ടാലൊന്നും ആരും ബി.ജെ.പി. ആകില്ല.
ഇന്ത്യയിൽ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണിഅക്കാര്യം പറഞ്ഞത്. അത് ശരിയായ നിലപാടാണ്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തത്’ ചെന്നിത്തല പറഞ്ഞു.
