Connect with us

NATIONAL

രാജിക്ക് പിന്നാലെ ഖുശ്ബു ബി.ജെ.പിയില്‍ അംഗത്വമെടുത്തു അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍ അംഗത്വമെടുത്തത്.

ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവിലതന്നെ ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിരുന്നു. അവര്‍ ഇന്നുതന്നെ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു ഖുശ്ബു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം

Continue Reading