Connect with us

NATIONAL

ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി

Published

on

.

ജലന്ധർ :ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്‌ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനെതിരെ ശിരോമണി അകാലിദളും രംഗത്തെത്തി. പഞ്ചാബിനെ ചതിച്ച കുടുംബത്തിൻറെ പിന്മുറക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് ഹർസിമ്രത് കൗർ പറഞ്ഞു. നാളിതുവരെ ഗാന്ധി കുടുംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ല. സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത് കണ്ട് ലജ്ജ തോന്നുന്നുവെന്നും ഹർസിമ്രത് കൗർ പ്രതികരിച്ചു.

Continue Reading