Connect with us

Crime

ലഹരി കേസ് പ്രതിയും സിപിഎം നഗരസഭാ കൗൺസിലറുമായ എ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയ്റക്ടറേറ്റിന് പരാതി

Published

on

ആലപ്പുഴ: സിപിഎം നഗരസഭാ കൗൺസിലർ എ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയ്റക്ടറേറ്റിന് പരാതി.   സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 3 സിപിഎം പ്രവര്‍ത്തകരാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടു ദിവസമായി ആളിക്കത്തുന്ന വിവാദത്തിനൊടുവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്നലെ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തിരുന്നു. 

അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയിൽ ഉന്നയിക്കുന്ന ആവശ്യം. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോർട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇക്കാര്യം അറിയിച്ചിരുന്നു. പല ഏജന്‍സികളിലും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നായിരന്നു നാസറിന്‍റെ പരാമര്‍ശം. 

ഷാനവാസിനെയും സുഹൃത്ത് അൻസറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖ വ്യാജമാണോയെന്നതിൽ പൊലീസ് പരിശോധന നടത്തി വരികയാണ്. വൻ പാൻമസാല ശേഖരം പിടികൂടി മൂന്നാം ദിവസമാണ് വാഹനയുടമകളെ ആലപ്പുഴയിലെത്തി പൊലീസ് ചോദ്യം ചെയ്തത്. 

അതേസമയം വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.  

Continue Reading