Entertainment
സുരാജ് വെഞ്ഞാറമൂട് മികച്ച നടൻ കനി കുസൃതി നടി. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം. 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തുന്നത്. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് നേടി. മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി.
അന്ന ബെന്നിനും പ്രത്യേക പരാമർശം
മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച ഡബ്ബിങ് ആര്ടിസ്റ്: വിനീത് (ചിത്രം: ലൂസിഫർ)
നിവിൻ പോളിക്കു ജൂറി പ്രത്യേക പരാമർശം’സന്തി മികച്ച ചിത്രം
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.
മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.