Crime
ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച മൂന്നു പേര്‍ മരണപ്പെട്ടു

സിവാൻ :ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച മൂന്നു പേര്‍ മരണപ്പെട്ടു. സിവാന്‍ ജില്ലയിലെ നബിഗഞ്ചിലാണ് സംഭവം. നരേഷ് ബിന്‍, രാജേഷ് റാവത്ത്, ജാനക് ബിന്‍ എന്നിവരാണ് മരണപ്പെട്ടത്. ഒരാള്‍ വീട്ടില്‍വച്ചും മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്. വിഷമദ്യം കഴിച്ച ഏഴോളം പേര്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാര്‍ പാണ്ഡെ അറിയിച്ചു.
കഴിഞ്ഞമാസവും ബിഹാറില്‍ വിഷമദ്യദുരന്തത്തില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍ നിരോധനം നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് വിഷമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്.