Life
ഇന്‍കം ടാക്‌സ് റിബേറ്റ് അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി.മൊബൈല്‍ ഫോണുകള്‍ക്കും ടി.വി ക്കും വില കുറയും

ന്യ ഡൽഹി: ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി സര്‍വതല സ്പര്‍ശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.
ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു ഇന്‍കം ടാക്‌സില്‍
നിലവില്‍ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി
ഒന്‍പത് ലക്ഷം വരെ വേതനം വാങ്ങുന്നവര്‍ 45000 രൂപ ആദായ നികുതി അടച്ചാല്‍ മതി
15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.
സ്വര്‍ണം വെള്ളി വജ്രം എന്നിവയ്ക്ക് വില കൂടും
*സിഗരറ്റിന് വില കൂടും
- ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും
*ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും - മൊബൈല്‍ ഫോണുകള്‍ക്കും ടി.വി ക്കും വില കുറയും