Crime
കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ശിവ ശങ്കറിന് ദേഹാസ്വാസ്ഥ്യം: ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തിരുവനന്തപുരം കരമന പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റംസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
. കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിൽ എത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. നിലവിൽ പി.ആർ.എസിലെ കാർഡിയാക്ക് ഐ.സി.യുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണ് കരമന പി.ആർ.എസ് ഹോസ്‌പ്പിറ്റൽ. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിൽ ഇന്ന് വൈകിട്ട് 5.30 മണിക്കാണ് കസ്റ്റംസ് എത്തിയത്.