KERALA
വി.കെ ജയരാജ് പോറ്റി ശബരിമല പുതിയ മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി എം.എൻ രജി കുമാറിനെയും തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി വി.കെ. ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. 2005-2006 കാലത്ത് മാളികപ്പുറം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്. മാളികപ്പുറം മേൽശാന്തിയായി എം എൻ രജികുമാറിനെ ( ജനാർദനൻ നമ്പൂതിരി) തെരഞ്ഞെടുത്തു.അങ്കമാലി വേങ്ങൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വർമ്മ, റിഷികേശ് വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു, ശബരിമല തന്ത്രി, സ്പെഷ്യൽ കമ്മീഷണർ തുടങ്ങിയവർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ശബരിമലയിൽ ആദ്യമായി ഭക്തരെ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചു മണിയ്ക്ക് നട തുറന്നപ്പോഴാണ് സാമൂഹിക അകലം പാലിച്ച് ഭക്തർ ദർശനത്തിനെത്തിയത്. കടുത്ത പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്.