Crime
കൊല്ലത്ത് മുഖ്യമന്ത്രക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കൊല്ലം : കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടന്‍നടയിലും വെച്ചാണ് പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.