Crime
ലൈഫ് മിഷന്‍ കോഴ ഇടപാട്; ഇ.ഡി നോട്ടീസിന് മറുപടി നല്‍കാതെ സി.എം രവീന്ദ്രന്‍

ലൈഫ് മിഷന്‍ കോഴ ഇടപാട്; ഇ.ഡി നോട്ടീസിന് മറുപടി നല്‍കാതെ സി.എം രവീന്ദ്രന്‍
കൊച്ചി:ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ഇ.ഡി നല്‍കി നോട്ടീസിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. കേസില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി രവീന്ദ്രന്‍ നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ 9 ദിവസമാണ് ഇ.ഡി. ചോദ്യം ചെയ്തത്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ തന്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന.