HEALTH
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

.
നൂഡൽഹി.. സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെസ്റ്റ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡിപ്പാർട്ട്‌മെന്റ് ഡോ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.