Connect with us

Crime

കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിക്കു ഭീഷണിയാകുന്നത്. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നു രേഖ ശര്‍മ

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിക്കു ഭീഷണിയാകുന്നത്. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.

പുരുഷ പൊലീസുകാര്‍ വനിതകളെ മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതു തടേണ്ടത്.  പൊലീസോ സംസ്ഥാന സര്‍ക്കാരോ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതാണ് ഈ പ്രവണത കൂടാന്‍ കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സദാസമയവും പ്രസംഗിക്കുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഇതു നടക്കുന്നത് പറഞ്ഞ് രേഖ ശര്‍മ കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദിക്കുന്ന ചിത്രവും അധ്യക്ഷ ഉയര്‍ത്തിക്കാട്ടി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പീഡന നിരോധന നിയപ്രകാരവും കേസെടുക്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു.

Continue Reading