Connect with us

Crime

വിജേഷ് പിള്ളക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു .നായാട്ട് തുടങ്ങി സഖാക്കളെ എന്നു പറഞ്ഞു സ്വപ്നയുടെ പോസ്റ്റ്

Published

on

തിരുവനന്തപുരം: തന്റെ പരാതിയില്‍ വിജേഷ് പിള്ളക്കെതിരേ കര്‍ണാടക പോലീസ് ദ്രുത ഗതിയില്‍ നിയമനടപടികള്‍ ആരംഭിച്ചെന്ന് സ്വപ്‌ന സുരേഷ്. കര്‍ണാടക പോലീസ് വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്നെ മൊഴി എടുക്കാന്‍ വിളിപ്പിച്ചെന്നും സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചെന്നും  ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന. നായാട്ട് തുടങ്ങി സഖാക്കളെ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.  

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-  

നായാട്ട് ആരംഭിച്ചു.

എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു.

കര്‍ണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.

വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു.

ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍.

നായാട്ട് തുടങ്ങി സഖാക്കളെ.

Continue Reading