Gulf
കെഎംസിസി വെൽഫെയർ സ്‌കീം: കണ്ണൂർ ജില്ലാ കാമ്പയിന് ഉജ്ജ്വല തുടക്കം

ദുബൈ: ദുബൈ കെഎംസിസി വെൽഫെയർ സ്‌കീം വഴി, മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലാ കെഎംസിസി തുടക്കം കുറിച്ചു. പയ്യന്നൂർ മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹാരിസ് പെരുമ്പക്ക് അപേക്ഷാ ഫോറം കൈമാറി ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയും വെൽഫെയർ സ്‌കീം ജനറൽ കൺവീനറുമായ ഒ. മൊയ്തു ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡണ്ട് ഹാഷിം നീർവേലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
11 നിയമസഭാ മണ്ഡലം കമ്മിറ്റികളും മാഹി ഘടകവും ചേർന്ന് രണ്ടായിരത്തിലധികം പുതിയ അംഗങ്ങളെ വെൽഫെയർ സ്‌കീമിൽ ചേർക്കും.
മുൻ ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി പി മഹമൂദ്, ജില്ലാ ട്രഷറർ കെ വി ഇസ്മായിൽ, മണ്ഡലം ഭാരവാഹികളായ ഖാലിദ് പെരുമ്പ (പയ്യന്നൂർ), അഹ്മദ് കമ്പിൽ (തളിപ്പറമ്പ്), ശംസുദ്ധീൻ എറന്തല (കല്യാശ്ശേരി), ഷംസീർ അളവിൽ (അഴീക്കോട്), മൊയ്തു വാരം (കണ്ണൂർ), തൻവീർ എടക്കാട് (ധർമടം), അലി ഉളിയിൽ (പേരാവൂർ), സുലൈമാൻ വിളക്കൈ (ഇരിക്കൂർ), അസീസ് മട്ടന്നൂർ (മട്ടന്നൂർ), റഫീഖ് കോറോത്ത് (തലശ്ശേരി), സിദ്ധീഖ് മരുന്നൻ (കൂത്തുപറമ്പ്), അറഫാൻ ഗ്രാമത്തി (മാഹി) സംസാരിച്ചു.
വെൽഫെയർ സ്‌കീം ജില്ലാ കോർഡിനേറ്റർ റഹ്ദാദ് മൂഴിക്കര കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ എൻ യു ഉമ്മർ കുട്ടി സ്വാഗതവും ജനറൽ കൺവീനർ പി വി ഇസ്മായിൽ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ മുനീർ ഐക്കോടിച്ചി, റഫീഖ് കല്ലിക്കണ്ടി, ഫൈസൽ മാഹി, ഇബ്രാഹിം ഇരിട്ടി, നസീർ പാനൂർ, നൂറുദ്ധീൻ മണ്ടൂർ, മുഹമ്മദ് കുഞ്ഞി പന്നിയൂർ സംബന്ധിച്ചു.