Kannur
റെഡ് ക്രോസ്സ് സൊസൈറ്റി ബാത്ത് സോപ്പ് വിതരണം നടത്തി
കണ്ണൂർ..ഇന്ത്യന്‍ റെഡ്ക്രോസ്സ് സൊസൈറ്റി കണ്ണൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റ്റുകളില്‍ റെഡ് ക്രോസ്സ് സൊസൈറ്റി പ്രത്യേകം നിര്‍മിച്ച ബാത്ത് സോപ്പുകള്‍ വിതരണം ചെയ്തു.
ജില്ലയില്‍ കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നിയമ പാലകര്‍ക്കുമായി
ആദ്യഘട്ടത്തില്‍ സോപ്പ് വിതരണം ചെയ്തത്. കണ്ണൂര്‍ അഞ്ചരക്കണ്ടി ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നോഡല്‍ ഓഫീസര്‍ ഡോ. അജിത്ത് കുമാര്‍, കണ്ണൂര്‍, ജില്ലാ സ്പോര്‍ട്സ് ഡിവിഷന്‍ ഹോസ്റ്റല്‍ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ സ്റ്റാഫ് നേഴ്സും, കണ്ണൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പുരുഷോത്തമന്‍ , കണ്ണൂര്‍ ജില്ലാ ഗവ. ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കല, സെഡ്പ്ലസ് ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൗഫല്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് ഇന്‍സ്‌പെക്ടര്‍ സുരേശന്‍ എന്നിവര്‍ ഏറ്റുവാങ്ങി.റെഡ്ക്രോസ് ജില്ലാ ചെയര്‍മാന്‍ കെ.ജി.ബാബു,താലൂക്ക് ചെയര്‍മാന്‍ കെ.സബിന്ത്,വൈസ് ചെയര്‍മാന്‍ ഡോ.ഹരിപ്രഭാകരന്‍,താലൂക്ക് ട്രഷറര്‍ ടി.പി.വിപിന്‍ദാസ്,താലൂക്ക് കമ്മിറ്റി അംഗം ടി.പി.പ്രവീണ്‍, സംസ്ഥാന മാനേജിങ് കമ്മറ്റി അംഗം ഇ.വി.സമജ് എന്നിവര്‍ നേതൃത്വം നല്‍കി.
