Kannur
ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡില്‍ തേങ്ങയുടച്ച് സ്ഥാനാര്‍ഥികളുടെ പ്രതിഷേധം

തലശ്ശേരി- നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തകര്‍ന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡില്‍ തേങ്ങയുടച്ച് പ്രതിഷേധം അറിയിച്ചു. ബുധനാഴ്ച രാവിലെ നാമനിദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പാണ് രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി സി.ആര്‍.റസാഖും മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ദിവിതയും തകര്‍ന്ന റോഡില്‍ പ്രതീകാത്മകമായി തേങ്ങാ ഉടച്ചത്.
ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിനടുത്ത കുന്നോത്ത് പുരുഷുവിന്റെ കടക്ക് സമീപത്തെ റോഡിലാണ് തേങ്ങാ ഉടച്ചത്.പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയപ്പോഴും പഞ്ചായത്ത് ഭരിച്ച ഇടത് മുന്നണി റോഡിനെ അവഗണിച്ചു.വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ആരോഗ്യ കേന്ദ്രത്തിലെത്താന്‍ രോഗികള്‍ക്ക് സാധിക്കുന്നില്ല. ഓട്ടോറിക്ഷകള്‍ക്ക് ഈ റോഡിലൂടെ ഓടാന്‍ കഴിയുന്നില്ല. രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ആരോഗ്യ കേന്ദ്രത്തിലെത്താന്‍ ദുരിതമനുഭവിക്കുകയാണ്. നാലാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. കെ.ഹാരിസ്, കുന്നോത്ത് പുരുഷു, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അസീസ് പെരുമുണ്ടേരി, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.കെ.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു