KERALA
ബി.ജെ.പി ഗ്രൂപ്പ് പോരിന് പരിഹാരമായില്ല ശോഭാ സുരേന്ദ്രൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല

കൊച്ചി: മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും കേരള ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന് പരിഹാരമായില്ല. ഇതിന്‍റെതുടര്‍ച്ചയായി ഇന്ന് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല.
സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അവര്‍ വിട്ടുനില്‍ക്കുന്നത്.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന് ബി.ജെ.പി നേതാവ് സി.പി രാധകൃഷ്ണന് പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.