Connect with us

NATIONAL

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നു

Published

on


ഡല്‍ഹി: ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി 1500 എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.

പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍ ഫോട്ടോ ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി മടങ്ങിവരുന്നതിനുള്ള വേദിയായി ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് മാറുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വെല്ലുവിളി ഉയര്‍ത്തിയാല്‍ സ്ഥിതിഗതികള്‍ മാറാം.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയില്‍ വീണതോടെ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അടക്കം രംഗത്തെത്തിയിരുന്നു.

Continue Reading