Connect with us

Crime

ബിനീഷ് കോടിയേരിയുടെ ബിനാമി ലത്തീഫിനെ ഇ ഡി ചോദ്യം ചെയ്യുന്നു

Published

on

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി പറയുന്ന കാർ പാലസ് ഉടമ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ ബിനാമിയാണ് ലത്തീഫെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് രണ്ടു തവണയാണ് ചോദ്യം ചെയ്യലിനായി ലത്തീഫിന് ഇഡി നോട്ടീസയച്ചത്.

ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് ലത്തീഫ് ചോദ്യം ചെയ്യലിനായി ഹാജരായത്. ലത്തീഫിനെതിരെ ഇതിനോടകം തെളിവുകൾ ഇ.ഡി.ശേഖരിച്ചിട്ടുണ്ട്.

ഇതിനിടെ ബിനീഷ് കോടിയേരിയുടെ എൻസിബി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 17-നാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിൽ ബിനീഷ് പൂർണ്ണമായി സഹകരിക്കുന്നില്ലെന്ന് എൻസിബി വൃത്തങ്ങൾ പറയുന്നുത്. വൈകിട്ടോടെ ബിനീഷിനെ കോടതിയിൽ ഹാജരാക്കും

Continue Reading