Connect with us

Crime

നടിയെ അക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി കണ്ടെത്തി

Published

on


കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ യോഗം ചേർന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്. കാസർകോട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ യോഗത്തിൽ പങ്കെടുത്തിരുന്നോ എന്ന് പോസീസ് അന്വേഷിക്കുന്നുണ്ട്.

ഈ കേസിലെ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് യോഗം ചേർന്നതാണ് അന്വേഷണത്തിൽ ലഭിച്ച ഏറ്റവും സുപ്രധാന വിവരം. യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്.കാസർകോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Continue Reading