Connect with us

NATIONAL

പത്ത് രൂപക്ക് വസ്ത്രം വിതരണം ചെയ്യുമെന്ന് സർക്കാർ . പുരുഷൻമാർക്ക് ലുങ്കിയും ദോത്തിയും സ്ത്രീകൾക്ക് സാരി

Published

on

ജാര്‍ഖണ്ഡ്: സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് രൂപയ്ക്ക് വസ്ത്രം വിതരണം ചെയ്യാന്‍ പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വര്‍ഷത്തില്‍ രണ്ട് തവണയായാണ് വസ്ത്രം വിതരണം ചെയ്യുക. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആറ് മാസത്തെ ഇടവേളകളിലായി പത്ത് രൂപയ്ക്ക് വസ്ത്രം നല്‍കാനാണ് തീരുമാനം. പുരുഷന്മാര്‍ക്ക് ലുങ്കികളും ദോത്തികളും സ്ത്രീകള്‍ക്ക് സാരികളുമാണ് നല്‍കുക.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കും ആറ് മാസത്തെ ഇടവേളയില്‍ വസ്ത്രങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഓഫീസ് അറിയിച്ചു.

Continue Reading