Connect with us

NATIONAL

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി

Published

on

കൽപറ്റ:കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം നിർഭാഗ്യകരമെന്ന്  രാഹുൽ ഗാന്ധി എം.പി പറഞ്ഞു..രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം ഉയർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി . ‘ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദം നിർഭാഗ്യകരമാണെന്നും  സ്‌കൂൾ കെട്ടിട നിർമാണം ഒഴിവാക്കിയതിൽ പരാതിയില്ലെന്നും -രാഹുൽ ഗാന്ധി പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തിന് എതിരാണെന്നും, അത് കർഷകരുടെ ജീവിതത്തെ ദുരന്തപൂർണമാക്കുമെന്നും രാഹുൽഗാന്ധി വിമർശിച്ചു. ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്.

Continue Reading