NATIONAL
കോവിഡ് ഒഴിവായിട്ടില്ലഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കോവിഡ് ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . രാജ്യത്തു ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം.
ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.