NATIONAL
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് വിജയദശമിക്ക് മുമ്പ് ബോണസ് നല്‍കും

ന്യൂഡല്‍ഹി: ദസ്സറ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറാണ് ബോണസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്‌ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.വിജയദശ്മിക്കുമുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക.ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു