Crime
കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി.ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തി. സർക്കാറിനും കോർപ്പറേഷനും ഇതിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി. ദേശീയ ഹരിത ട്രിബ്യൂണല്‍ കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരുമാസത്തിനുള്ളില്‍ പിഴയടക്കാനാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.
ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾക്ക് കനത്ത വീഴ്ച ഉണ്ടായെന്നും വായുവിലും ചതുപ്പിലും വിഷാംശം കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാറിനും കോർപ്പറേഷനും ഇതിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.