Connect with us

Crime

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം

Published

on

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്
ഇടക്കാല സ്‌റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം നൽകിയിട്ടുണ്ട്. എന്നാൽ എ .രാജയ്ക്ക് നിയമസഭയിൽ വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും കോടതി നിർദേശം നൽകി.

പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി എ രാജയെ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അയോഗ്യനാക്കിയത്. രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി സോമരാജൻ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി.താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്. മണ്ഡലത്തിൽ 7847 വോട്ടിനായിരുന്നു രാജ വിജയിച്ചത്.

Continue Reading