Crime
പി.എഫ്.ഐ നിരോധനം ശരിവെച്ച് യു എ പി എ ട്രൈബ്യൂണൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം ശരിവച്ച് യു എ പി എ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധവും ശരിവച്ചു. ജസ്റ്റിസ് ദിനേഷ് കുമാർ അദ്ധ്യക്ഷനായ ട്രൈബ്യൂണലിന്റേതാണ് നടപടി.
കഴിഞ്ഞ സെപ്തംബറിലാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. ക്യാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചിരുന്നു.സംഘടന ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നാണ് ഉത്തരവിൽ ഉണ്ടായിരുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും, സംഘടനയ്ക്ക് ഐ സി സ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് നൽകിയിരുന്നു.