Entertainment
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ.ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിൽ

കൊച്ചി: നടനും മുൻ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.