Crime
സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ പരാതിയില്‍ സിപിഎം നേതാവിന്റെ മൊഴി രേഖപ്പെടുത്തി.

കണ്ണൂര്‍: സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ പരാതിയില്‍ സിപിഎം നേതാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വപ്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടരിക്കും എതിരെ നടത്തിയ ആരോപണത്തില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സന്തോഷ് മൊഴി നല്‍കി. സന്തോഷ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് നേരത്തെ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഗൂഡാലോചന ,വ്യാജരേഖ ചമക്കല്‍,കലാപ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.