Crime
തോമസെങ്ങനെ സ്വപ്നയായി. സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വ്യാജ ഫോട്ടോക്കെതിരെ വി ഡി സതീശൻ പരാതി നൽകും

കൊച്ചി: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ പരാതി നൽകാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമാ തോമസെങ്ങനെ സ്വപ്നയായി. എംഎൽഎയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സെബർസെല്ലിലും ഡിജിപിക്കും പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.
ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്‍റെ വിജയത്തിനു പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിന്‍റെ സ്ഥാനത്ത് സ്വപ്നയുടെ ചിത്രം ചേർത്ത് അപകീർത്തിപ്പെടുത്ത തരത്തിൽ പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.