Connect with us

Crime

സോൺട കമ്പനിക്ക് കരാർ ലഭിച്ചതിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ്

Published

on

കൊച്ചി: സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലുകളടക്കം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിക്കുക. വിഷയത്തിൽ ഉടൻ ഹർജി നൽകിയേക്കും

അതേസമയം ബ്രഹ്മപുര തീപിടുത്തവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രളയത്തിനു ശേഷം നെതർലാൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, സോൺട ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.

Continue Reading